Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Raid At Mallappally

Pathanamthitta

അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ അ​ന്വേ​ഷി​ച്ച് മ​ല്ല​പ്പ​ള്ളി കാ​ട്ടാ​മ​ല​യി​ല്‍ അ​ര്‍​ധ​രാ​ത്രി​യി​ല്‍ പോ​ലീ​സ് റെ​യ്ഡ്

മ​ല്ല​പ്പ​ള്ളി: ഒ​ളി​വി​ലാ​യി​രു​ന്ന അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ അ​ന്വേ​ഷി​ച്ച് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ളി​ല്‍ അ​ര്‍​ധ​രാ​ത്രി പോ​ലീ​സ് റെ​യ്ഡ്. മ​ല്ല​പ്പ​ള്ളി കാ​ട്ടാ​മ​ല​യി​ലാ​ണ് അ​ര്‍​ധ​രാ​ത്രി 12നു ​ശേ​ഷം പോ​ലീ​സ് എ​ത്തി​യ​ത്. സി​പി​എം മ​ല്ല​പ്പ​ള്ളി ഈ​സ്റ്റ് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി നി​തി​ന്‍​കു​മാ​റി​ന്‍റെ വീ​ട്ടി​ലും മ​റ്റ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ളി​ലു​മാ​ണ് പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തി​നു ശേ​ഷം കീ​ഴ്‌വാ​യ്പൂ​ര് എ​സ്എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ട്ടാ​മ​ല​യി​ല്‍ എ​ത്തി​യ പോ​ലീ​സ് സം​ഘം വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് മ​ട​ങ്ങി​യി​രു​ന്നു. പി​ന്നീ​ട് അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് 60ല​ധി​കം പോ​ലീ​സു​കാ​ര്‍ പ്ര​ദേ​ശ​ത്ത് എ​ത്തി​യ​തും വീ​ടു​ക​ളി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​തും.

പോ​ലീ​സ് റെ​യ്ഡ് ചോ​ദ്യം ചെ​യ്ത സി​പി​എം നേ​താ​ക്ക​ളോ​ട് അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ പ്ര​ദേ​ശ​ത്ത് ഒ​ളി​പ്പി​ച്ചി​ട്ടു​ള്ള​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞ​ത്. ഇ​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ ചോ​ദ്യ​ങ്ങ​ള്‍ ഉ​ണ്ടാ​യെ​ങ്കി​ലും മ​റു​പ​ടി പ​റ​യാ​തെ പോ​ലീ​സ് റെ​യ്ഡ് തു​ട​ര്‍​ന്നു.

വ​യോ​ധി​ക​രാ​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്ള വീ​ടു​ക​ളി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​നെതിരേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് നാ​ട്ടു​കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്. അ​ര്‍​ധ​രാ​ത്രി​യി​ല്‍ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രെ വീ​ടി​നു പു​റ​ത്തി​റ​ക്കി നി​ര്‍​ത്തി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ആ​ദ്യം വ​നി​താ പോ​ലീ​സി​നെ കൂ​ട്ടാ​തെ​യാ​ണ് പോ​ലീ​സ് സം​ഘം എ​ത്തി​യ​ത്.

പ്ര​തി​ഷേ​ധം ഭ​യ​ന്ന് പി​ന്നീ​ട് വ​നി​താ പോ​ലീ​സി​നെ കൂ​ട്ടു​ക​യാ​യി​രു​ന്നു.
പോ​ലീ​സ് ക​യ​റി​യ വീ​ടു​ക​ള്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം സ​ന്ദ​ര്‍​ശി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ആ​ര്‍. സ​ന​ല്‍ കു​മാ​ര്‍, മ​ല്ല​പ്പ​ള്ളി ഏ​രി​യ സെ​ക്ര​ട്ട​റി ബി​നു വ​ര്‍​ഗീ​സ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​കെ. സു​കു​മാ​ര​ന്‍, റെ​ജി പോ​ള്‍, ര​തീ​ഷ് പീ​റ്റ​ര്‍, ആ​ല്‍​ഫി​ന്‍ ഡാ​നി എ​ന്നി​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

നാ​ളെ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച്

മ​ല്ല​പ്പ​ള്ളി:​കാ​ട്ടാ​മ​ല​യി​ല്‍ ന​ട​ന്ന പോ​ലീ​സ് അ​തി​ക്ര​മ​ത്തി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും ഉ​ള്‍​പ്പെ​ടെ പ​രാ​തി ന​ല്‍​കു​മെ​ന്ന് സി​പി​എം. കു​റ്റ​ക്കാ​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ്വ​കാ​ര്യ​ത​യെ പോ​ലും മാ​നി​ക്കാ​ത്ത വി​ധ​മു​ള്ള ഇ​ട​പെ​ട​ലാ​ണ് പോ​ലീ​സ് ന​ട​ത്തി​യ​തെ​ന്ന് സി​പി​എം കു​റ്റ​പ്പെ​ടു​ത്തി.

ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ളെ രാ​വി​ലെ പ​ത്തി​ന് കീ​ഴ്‌വാ​യ്പൂ​ര് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്ന് സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അ​റി​യി​ച്ചു.

അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ പ്രേ​തം ബാ​ധി​ച്ച പോ​ലീ​സാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി

മ​ല്ല​പ്പ​ള്ളി: അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ പ്രേ​തം ബാ​ധി​ച്ച പോ​ലീ​സാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം.പോ​ലീ​സ് ന​ട​ത്തി​യ​ത് ഭീ​ക​ര​മാ​യ അ​തി​ക്ര​മ​മാണ്. നി​യ​മ​വാ​ഴ്ച ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള അ​ധി​കാ​രം ദു​ര്‍​വി​നി​യോ​ഗം ചെ​യ്യു​ന്ന ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​യ​ത്.

അ​ര്‍​ജു​ന്‍ ആ​യ​ങ്കി ക​ണ്ണൂ​രി​ല്‍ ഉ​ണ്ട് എന്നു മനസി​ലാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് പോ​ലീ​സ് ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തി​യ​തെ​ന്നും സം​ശ​യി​ക്കേ​ണ്ട​തു​ണ്ട്.ആ​രോ വി​ളി​ച്ചു പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​യെ​ങ്കി​ല്‍, വി​ളി​ച്ച​ത് ആ​രാ​ണെ​ന്നും അ​തി​ന്‍റെ പ​ശ്ചാ​ത്ത​ലം എ​ന്താ​യി​രു​ന്നു എ​ന്നും പ​രി​ശോ​ധി​ക്കാ​നു​​ള്ള സം​വി​ധാ​നം പോ​ലീ​സി​നു​ണ്ട്. ആ ​സം​വി​ധാ​ന​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​തെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ക​ട​ന്നു​ക​യ​റി ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ന് ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്നും രാജു ഏ​ബ്ര​ഹാം പ​റ​ഞ്ഞു.

Latest News

Corehub Up